SEARCH


Kappalatthi Pothi (Kappalathi Bhagavathy) Theyyam - കാപ്പാളത്തിപോതി (കാപ്പാളത്തി ഭഗവതി) തെയ്യം

Kappalatthi Pothi (Kappalathi Bhagavathy) Theyyam -  കാപ്പാളത്തിപോതി (കാപ്പാളത്തി ഭഗവതി) തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kappalatthi Pothi (Kappalathi Bhagavathy) Theyyam - കാപ്പാളത്തിപോതി (കാപ്പാളത്തി ഭഗവതി) തെയ്യം

അരങ്ങാനത്ത് പാടിയിലെ കുമ്പ കാപ്പാളത്തിക്ക് ആങ്ങിളമാര്‍ ഏഴാണ്. ഒരിക്കൽ ആങ്ങിളമാര്‍ കാവേരി വിളക്കും വേല കാണാന്‍ പുറപ്പെട്ടപ്പോള്‍ അവരുടെ കൂടെ പുറപ്പെട്ടു. ആങ്ങിളമാര്‍ ഇവരെ എത്ര തന്നെ വിലക്കിയിട്ടും കൂസാക്കാതെ അവരുടെ പിറകെ അവര്‍ പോയ വഴിയെ നടന്നു. വഴിക്ക് മന്മല കടന്നപ്പോള്‍ അവൾക്ക് വഴിതെറ്റുകയും ദാഹിച്ചു അവശയായിരുന്ന അവൾക്ക് മാവിലന്‍ ഒരാള്‍ ഇളനീര്‍ കൊടുക്കുകയും ചെയ്തു. കുമ്പ കാപ്പാളത്തി ആ മാവിലന്റെ കൂടെ പോവുകയും ചെയ്തു. ഒടുവില്‍ നേർ പെങ്ങളെ തേടി ഏറെ നാള്‍ നടന്ന ആങ്ങളമാർ മാവിലക്കുടിലിൽ ഗര്ഭി്ണിയായ പെങ്ങളെ കണ്ടു. കുലം കെടുത്തിയ കുമ്പ കാപ്പാളത്തിയെ ആങ്ങളമാർ വെട്ടിനുറുക്കി കൊന്നു. കുമ്പ കാപ്പാളത്തി അങ്ങിനെ കാപ്പാളത്തി പോതിയായി മാറി

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848